കോഴിക്കോട്: സിദ്ധാർഥന്റെ മരണം എസ്എഫ്ഐ നടത്തിയ കൊലപാതകമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കോളജില്‍ ഇടിമുറി വരെ ഉണ്ടെന്നാണ് കേള്‍ക്കുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു.സിദ്ധാര്‍ഥന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാന്‍ പൂക്കോട് എസ്എച്ച്ഒ ശ്രമിച്ചെന്നും ചെന്നിത്തല ആരോപിച്ചു. ഇപ്പോഴും കൊലപാതക കുറ്റത്തിന് കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല.
കല്‍പ്പറ്റ മുന്‍ എംഎല്‍എ സി.കെ.ശശീന്ദ്രനെതിരെയും ചെന്നിത്തല ഗുരുതര ആരോപണം ഉന്നയിച്ചു. രണ്ടാമത് കേസന്വേഷണം ഏറ്റെടുത്ത കല്‍പ്പറ്റ ഡിവൈഎസ്പിയെ എംഎല്‍എയും സിപിഎം നേതാക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല പറഞ്ഞു.


