കോട്ടയം: കോട്ടയം സീറ്റില്‍ പി.ജെ. ജോസഫുമായി അനുനയനീക്കത്തിനൊരുങ്ങി മാണി വിഭാഗം. പി ജെ ജോസഫിനെ പിന്തിരിപ്പിക്കാന് ചില നീക്കങ്ങളും നടത്തിത്തുടങ്ങി ഈ വിഭാഗം.കേരളകോണ്‍ഗ്രസിന് നല്‍കേണ്ട സീറ്റ് സംബന്ധിച്ച് ഞായറാഴ്ചത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുന്നത് വരെ പരസ്യ അഭിപ്രായപ്രകടനത്തില്‍ നിന്ന് ഇരു വിഭാഗവും പിന്മാറി നില്‍ക്കുകയാണ്.

കോട്ടയം സീറ്റ് മാത്രമാണെങ്കിലും മത്സരിക്കുമെന്ന് ഉറച്ച് നില്ക്കുന്ന പി ജെ ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി വിഭാഗം. ഇതിനായി ജോസഫുമായി ബന്ധമുള്ള പലരെയും പിന്തിരിപ്പിക്കാന് ശ്രമം നടക്കുന്നതായും ചില സൂചനകള്‍ ലഭിച്ചു. മധ്യസ്ഥചര്‍ച്ചകളും സജീവമായി തുടരുകയാണ്.
ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ട് സീറ്റ് വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടത് കെ എം മാണിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിന് നല്കിയ പാലക്കാട് കോണ്‍ഗ്രസിന് തിരിച്ച് ലഭിച്ച സാഹചര്യത്തില്‍ ഒരു സീറ്റ് നല്കാന് ബുദ്ധിമുട്ടില്ലെന്നാണ് കേരളകോണ്‍ഗ്രസ് നിലപാട്.
സ്ഥാനാര്‍ത്ഥിയാകണമെന്ന പി ജെ ജോസഫ് പരസ്യമായി പറഞ്ഞ സ്ഥിതിക്ക് ഇനിയാരും തയ്യാറാകുകയുമില്ല. ജോസഫിനൊപ്പം നില്ക്കുന്ന മോന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും മോന്‍സ് ജോസഫ് മത്സരിക്കാന്‍ തയ്യാറല്ല എന്ന് വ്യക്തമാക്കി.പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാരുണ്ടെന്ന് പറഞ്ഞ് നിഷ ജോസ് കെ മാണിയും പിന്മാറി. ഈ സാഹചര്യത്തിലാണ് മാണി വിഭാഗത്തിന്റ അനുനയനീക്കം.

