കൊച്ചി: എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയ്ക്കെതിരെ അപകീർത്തികരമായ പരാമർശവുമായി അഡ്വ. എ. ജയശങ്കർ. അരുന്ധതി റോയ്, നല്ലയാളാണ്, കടുത്ത മദ്യപാനിയും തലക്ക് വെളിവില്ലാത്ത സ്ത്രീയും. അവർ എട്ടുമണി കഴിഞ്ഞാൽ മദ്യപിച്ച് ബോധമില്ലാത്ത സ്ത്രീയുമാണെന്നാണ് ജയശങ്കരുടെ പരാമര്‍ശം. എറണാകുളം ഗവ. ലോ കോളേജിൽ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് അഡ്വ. ജയശങ്കർ സ്ത്രീവിരുദ്ധമായ പരാമർശം നടത്തിയത്.

