കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനെ കോളജില്‍നിന്നു പുറത്താക്കി. ഇതു സംബന്ധിച്ചു കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള ഡോ. ജാനകി അമ്മാള്‍ കാമ്പസ് അറിയിപ്പ് പുറത്തിറക്കി.
സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ബിഎ എല്‍എല്‍ബി കോഴ്സില്നിന്നാണ് അലനെ പുറത്താക്കിയിട്ടുള്ളത്. കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാല കാന്പസിലായിരുന്നു അലന് പഠിച്ചിരുന്നത്. അലന്റെ അമ്മ സബിത ശേഖറിനാണ് അറിയിപ്പ് ഒരു കത്തിലൂടെ നല്‍കിയിരിക്കുന്നത്.
ബിഎ എല്‍എല്‍ബി സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍നിന്ന് അലനെ സര്‍വകലാശാലാ ചട്ടപ്രകാരം നീക്കം ചെയ്യുന്നു എന്നാണു കത്തില്‍ വിശദമാക്കുന്നത്. തുടര്‍ച്ചയായി 15 ദിവസം ഹാജരാകാതിരുന്നതിനാലാണു പുറത്താക്കുന്നതെന്നും കത്തില്‍ പറയുന്നു.