ആലപ്പുഴ: പട്ടാളത്തില്‍ ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. ആലപ്പുഴ മുനിസിപ്പല്‍ സനാതനപുരം 15-ല്ച്ചിറവീട്ടില് ശ്രുതിമോളെയാണ് (24) ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.
പട്ടാളത്തിലാണു ജോലിയെന്നു പരാതിക്കാരെ പറഞ്ഞുവിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പകുതിപ്പണം നാട്ടില്‍നിന്നു വാങ്ങുകയും ബാക്കിത്തുക ജോലി ശരിയായിട്ടു നല്കിയാല് മതിയെന്നു പറഞ്ഞ് ഡല്‍ഹിയിലേക്കും മറ്റു സ്ഥലങ്ങളിലേക്കും വിളിച്ചുവരുത്തും.തുടര്‍ന്ന് പട്ടാളവേഷത്തിലെത്തി പരാതിക്കാരില്‍നിന്നു ബാക്കിപ്പണം വാങ്ങുന്നതാണു രീതി.
ഇത്തരത്തില്‍ പണം നല്കിയവര് ജോലി കിട്ടാതെവന്നതോടെയാണു സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.