തിരുവന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 29 പൈസ വീതമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 97 രൂപ 85പൈസയും ഡീസലിന് 93 രൂപ 18 പൈസയും ആയി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95 രൂപ 96 പൈസയും ഡീസലിന് 91 രൂപ 43 പൈസയുമാണ് പുതുക്കിയ വില. കോഴിക്കോട് പെട്രോളിന് 96 രൂപ 26 പൈസയും ഡീസലിന് 91രൂപ 74 പൈസയുമായി വര്‍ധിച്ചു.
ഈ മാസം മാത്രം ഇത് ആറാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ പെട്രോളിന് പതിനൊന്ന് രൂപ വര്‍ധിപ്പിച്ചു. 37 ദിവസത്തിനിടെ 22 തവണയാണ് എണ്ണ കമ്പിനികൾ ഇന്ധനവില വര്‍ധിപ്പിച്ചത്. ഇന്ധനവില വര്‍ധനയ്ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകൾക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. എം.പി.മാര്‍ എം.എല്‍.എ.മാര്‍, ഉന്നത നേതാക്കള്‍ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകും.