എറണാകുളം ജില്ലയിലെ വിവിധ കൊവിഡ് 19 ചികിത്സ കേന്ദ്രങ്ങളിലേക്ക് അടിയന്തിരമായി സ്റ്റാഫ് നഴ്സ്മാരെയും, ഡോക്ടര്‍മാരെയും ആവശ്യമുണ്ട്. കേരള പിഎസ്സി അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്കാണ് അവസരം. നഴ്സുമാര്‍ക്ക് പ്രതിമാസം 17000/ രൂപ നിരക്കിലും ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 41000/ രൂപ നിരക്കിലും ദിവസ വേതനടിസ്ഥാനത്തില്‍ ആണ് നിയമനം.
കേരള സര്‍ക്കാരിന്റെ Covid ബ്രിഗേഡ് ല്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉള്‍പ്പെടുത്തിയ അപേക്ഷ/ ബയോഡാറ്റ, നഴ്സിംഗ് കൗണ്‍സില്‍/ TCMC രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം covidbrigadeekm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുക.
ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധരായുള്ളവരാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 090727 88123 എന്ന നമ്പറില്‍ ബന്ധപ്പെടുക.


