ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് കിവി. ഫ്രൂട്സ് സാലഡിലും, ഡെസേർട്ടിലുമൊക്കെ കിവി ചേർക്കാറുണ്ട്. കൂടാതെ ധാരാളം ഔഷധ ഗുണങ്ങളും കിവിയിൽ അടങ്ങിയിട്ടുണ്ട്. രുചിയിലും മുൻപന്തിയിലാണ് കിവി പഴം. കിവി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്
നാരങ്ങയിലും ഓറഞ്ചിലും ഉള്ളതിനേക്കാൾ വിറ്റാമിൻ സി കിവി പഴത്തിലുണ്ട്. ഫ്രീ റാഡിക്കലുകളെ തടയാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും കിവി കഴിക്കുന്നത് നല്ലതാണ്.
നല്ല ഉറക്കം ലഭിക്കാൻ
നല്ല ഉറക്കം ലഭിക്കാനും കിവി കഴിക്കാം. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകളും സെറോടോണിനും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് കഴിക്കുന്നതാണ് ഉചിതം.


