കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് നേരിട്ട് കാര്‍ഷിക യന്ത്രവത്കരണ പദ്ധതിയിലൂടെ സബ്സിഡിയിലൂടെ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാന്‍ അവസരം. ഈ പദ്ധതിപ്രകാരം നിങ്ങള്‍ക്ക് ലഭിക്കേണ്ടതായ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നേരിട്ട് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ കൈമാറുന്നതാണ്.
വിവിധയിനം ട്രാക്റ്ററുകള്‍, കൊയ്ത്തു മെതി യന്ത്രങ്ങള്‍, എല്ലാവിധ ആവി പുക ഉണക്കല്‍ യന്ത്രങ്ങള്‍, നടീല്‍ യന്ത്രങ്ങള്‍, കഴുകല്‍ യന്ത്രങ്ങള്‍, അലുമിനിയം കോവണികള്‍, ഇലക്ട്രോണിക് സോളാര്‍ കാര്‍ഷിക യന്ത്രങ്ങള്‍, കാര്‍ഷിക അനുബന്ധ ശുചീകരണ യന്ത്രങ്ങള്‍ തുടങ്ങിയയും, പുല്‍വെട്ടു യന്ത്രമടക്കമുള്ള കാര്‍ഷിക ഉപകരണങ്ങളും, പൊടിക്കല്‍ അരയ്ക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളും മറ്റും ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് വാങ്ങാവുന്നതാണ്.
പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി https://agrimachinery.nic.in/Farmer/Management/Index എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. നിങ്ങളുടെ ആധാര്‍ കാര്‍ഡും, പാസ്പോര്‍ട്ട് സൈസിലുള്ള ഫോട്ടോയും, കൃഷിഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും, ഗുണഭോക്താവിന്റെ പേരുവിവരങ്ങളടങ്ങിയ ബാങ്ക് പാസ്ബുക്കിന്റെ ആദ്യത്തെ പേജിന്റെ കോപ്പിയും, ആധാര്‍ കാര്‍ഡ് / ഡ്രൈവിംഗ് ലൈസെന്‍സ് / വോട്ടര്‍ ഐഡി കാര്‍ഡ് / പാന്‍ കാര്‍ഡ് / പാസ്പോര്‍ട്ട് എന്നിവയിലേതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയും SC / ST / OBC വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍ ഗുണഭോക്താവിന്റെ ജാതി തെളിയിക്കുന്ന രേഖയുടെയും സ്കാന്‍ കോപ്പിയും രജിസ്ട്രേഷന് ചെയ്യുമ്പോള്‍ കരുതേണ്ടതാണ്.