തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളുടെയും തൊഴിലുടമ സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി വരെ തുടരും.
വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആര്.ടി.സിയിലെ സംയുക്ത തൊഴിലാളി യൂണിയന് ആഹ്വാനം ചെയ്തിരിക്കുന്ന 24 മണിക്കൂര്‍ പണിമുടക്കും ആരംഭിച്ചു. പണിമുടക്ക് ഒഴിവാക്കുന്നതിനായി സംഘടനാ പ്രതിനിധികളെ എം.ഡി ടോമിന് തച്ചങ്കരി ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും അവര്‍ നിലപാടില്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ആട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങള്‍, സ്വകാര്യ ബസ്, ചരക്ക് വാഹനങ്ങള്‍ വര്‍ക്ക്ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് വിപണനകേന്ദ്രങ്ങള്‍, യൂസ്ഡ് വെഹിക്കിള്‍ ഷോറൂമുകള്‍, ഡ്രൈവിംഗ് സ്കൂളുകള്‍ തുടങ്ങിയ മേഖലകളിലെ തൊഴിലുടമകളും പണിമുടക്കില്‍ പങ്കെടുക്കും. പാല്, പത്രം, ആശുപത്രി തുടങ്ങിയ അത്യാവശ്യ സര്‍വീസുകളെയും പാക്കേജ് ടൂര്‍ വാഹനങ്ങളെയും പണിമുടക്കില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.
മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പി വി ശ്രീനിജന് സി പി എമ്മില്‍.