കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത ഉള്ളതിനാല്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം. കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങള്‍, തെക്ക്-കിഴക്ക് അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള കേരള തീരം, എന്നിവിടങ്ങളില്‍ ശക്തമായ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 മുതല്‍ 55 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ജൂലൈ എട്ടുവരെ ഈ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.