വൈദ്യുതി ബില്‍ കുടിശിക വന്‍ പലിശയിളവോടെ തീര്‍ക്കാന്‍ സുവര്‍ണാവസരമൊരുക്കി കെഎസ്ഇബി. രണ്ട് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള കുടിശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാണ് അവസരമൊരുക്കുന്നത്. വൈദ്യുതി കുടിശ്ശികകള്‍ക്ക് ഉള്ള പലിശകള്‍ ആറ് തവണകളായി അടയ്ക്കാന്‍ അവസരമുണ്ട്.
ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ റവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭിക്കുക. റവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാവുന്നതാണ്. രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ പഴക്കമുള്ള കുടിശികള്‍ക്ക് ആറ് ശതമാനം പലിശയും അഞ്ച് മുതല്‍ പഴക്കമുള്ള കുടിശികയ്ക്ക് അഞ്ച് ശതമാനം പലിശയും 15 വര്‍ഷത്തിന് മുകളിലുള്ള കുടിശികകള്‍ക്ക് നാല് ശതമാനലവുമാണ് പലിശ.
വൈദ്യുതി കുടിശ്ശികകള്‍ക്ക് ഉള്ള പലിശകള്‍ ആറ് തവണകളായി അടയ്ക്കാന്‍ അവസരമുണ്ട്. മുഴുവന്‍ വൈദ്യുതി കുടിശ്ശികയും പലിശയുള്‍പ്പെടെ ഒറ്റത്തവണയായി തീര്‍പ്പാക്കിയാല്‍ ആകെ പലിശ തുകയില്‍ രണ്ട് ശതമാനം അധിക ഇളവും ലഭിക്കും. പരിമിതകാലത്തേക്ക് മാത്രമാണ് ഈ അവസരമെന്നും കെഎസ്ഇബി അറിയിച്ചു.