ദില്ലി: വാട്സാപ്പ് സന്ദേശത്തന്റെ ഉറവിടം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് നല്‍കണമെന്ന് കേന്ദ്രം. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സമയം സന്ദേശം എവിടെ നിന്ന് വന്നുവെന്നും ആര് അയച്ചുവെന്നും വ്യക്തമാക്കണമെനന്ാണ് കേന്ദ്രം വാട്സാപ്പിനോട് ആവശ്യപ്പെട്ടത്.
വാട്ട്സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയലുമായി നടത്തിയ കൂടികാഴ്ചയിലാണ് കേന്ദ്ര ഇലക്ട്രോണിക് ഐടികാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് ഈ ആവശ്യം ഉന്നയിച്ചത്. ഈ ബുധനാഴ്ചയാണ് ഈ കൂടികാഴ്ച നടന്നത്. ഒരു സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച വിഷയമായി. ഒരു സന്ദേശം ഡിക്രിപ്റ്റ് ചെയ്യുക എന്നതല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സന്ദേശങ്ങളുടെ ഉറവിടവും ആര് അയച്ചു എന്ന കാര്യവും സര്‍ക്കാറിന് നല്കാന് വാട്ട്സ്ആപ്പ് തയ്യാറാകണം എന്നാണ് നിര്‍ദേശിച്ചത് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കുന്നു.