മുവാറ്റുപുഴ: മദേഴ്സ് മിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹൈസാ ഉദ്പ്പന്നങ്ങള്‍ നടന് ഹരിശ്രീ അശോകന് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ നൂതനമായ പ്രോസസ്സിഗിലൂടെ ജനങ്ങളിലെത്തിക്കുന്ന ഹൈസയ്ക്ക് വെളിച്ചെണ്ണ, അപ്പം ഇടിയപ്പം പൊടി, പുട്ടുപൊടി, കറിമസ്സാലകള് അടങ്ങുന്നവയാണ് പ്രധാന ഉല്‍പ്പന്നങ്ങള്‍. സിനിമാ സംവിധായകനും നിര്‍മ്മാതാവുകൂടിയായ ബൈജു കൊട്ടാരക്കരയും സിനിമാതാരം ഷിയാസ് കരീമും ചേര്‍ന്ന് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
പൊതുസമ്മേളനം മുവാറ്റുപുഴ മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളിമോന് ചുണ്ടയില്‍ അധ്യക്ഷത വഹിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒപി ബേബി, വാളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിതാ സുധാകരന് മെമ്പര്‍മാരായ ബിനോ കെ ചെറിയാന്, മനോജ് പിഎന്‍, പികെ റെജി, ജമന്തി മദനന്, ഇടവക വികാരിമാരായ വന്ദ്യ ജോര്‍ജ് മാന്തോട്ടം കോറെപ്പിസ്കോപ്പ, ഫര്. ജേക്കബ് കൊച്ചുപറമ്പില്‍, ഫര്. തോമസ് വെള്ളാംകണ്ടത്തില്‍, ഫര്. ജോബി ഊര്‍പ്പായില്‍ എന്നിവര്‍ സംസാരിച്ചു.


