കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസ്കാര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരേയും നിരീക്ഷണത്തി ലാക്കുമെന്നും സ്റ്റേഷന് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുമെന്നും ഇതിനായി അരോഗ്യ വകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും സ്ഥലം എംഎല്‍എ ബി.സത്യന് വ്യക്തമാക്കി. പളളിക്കല്‍ സ്റ്റേഷനിലെ സി ഐയ്ക്ക് കിളിമാനൂര്‍ സ്റ്റേഷന്റെ ചുമതല കൂടി നല്‍കും. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ പരിധിയില്‍ വരുന്ന സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പോലീസുകാരെ വിന്യസിച്ച് പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. ഈ പ്രത്യേക സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 11 മണിക്ക് കിളിമാനൂര്‍ ബ്ലോക്ക് ഓഫീസ് ഹാളില്‍ വെച്ച് ജന പ്രതിനിധികള്‍, തഹസീല്‍ദാര്‍, ഡിവൈഎസ്പി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി അവലോകന യോഗം ചേരും.
Home Health കിളിമാനൂര്‍ സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരേയും നിരീക്ഷണത്തിലാക്കും: ബി.സത്യന് എം എല്‍ എ

