ഇന്ത്യയില്‍ 10 വയസിന് മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ കൊവിഡ് ബാധിതന്. രണ്ടാം സിറോ സര്‍വേയുടെതാണ് കണ്ടെത്തല്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആണ് സിറോ സര്‍വേ നടത്തിയത്. ചേരികളിലും ചേരികളല്ലാത്ത പ്രദേശങ്ങളിലും ഗ്രാമീണ മേഖലയേക്കാള്‍ കൂടുതല്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗിവ അറിയിച്ചു.
നഗരത്തിലെ ചേരികളില്‍ 15.6 ശതമാനമാണ് വൈറസ് സാന്നിധ്യം. ചേരിയല്ലാത്ത പ്രദേശങ്ങളില്‍ വൈറസ് സാന്നിധ്യം 8.2 ശതമാനമാണ്. രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 7.1 ശതമാനം പേര്‍ക്ക് കൊവിഡ് ബാധിച്ചുവെന്നും സിറോ സര്‍വേ സൂചിപ്പിക്കുന്നു.
ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 22 വരെ നടന്ന സര്‍വേയില്‍ 6.6 ശതമാനം ആളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായതായി സൂചന നല്കുന്നു. പ്രായപൂര്‍ത്തി ആയവരില്‍ 7.1 ശതമാനം പേര്‍ക്കും കൊവിഡ് വന്നതായും സര്‍വേ ഫലം വ്യക്തമാക്കി.


