ഇടുക്കി ജില്ലയില്‍ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറും സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. ഏലപ്പാറ സ്വദേശി (49), ചെറുതോണി സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേര് (ആറു വയസുകാരന്, പുരുഷന് 35, 39, 65, സ്ത്രീ 56) എന്നിവര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 31 പേര് കോവിഡ് രോഗമുക്തരായി.

