മലപ്പുറം അമരമ്പലത്ത് കോവിഡ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. പൂക്കോട്ടുംപാടം മാമ്പറ്റ സ്വദേശി പനങ്ങാപുറം മുഹമ്മദാണ് (61) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വൃക്കരോഗത്തെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് കോവിഡ് പകര്‍ന്നത്. മുഹമ്മദിന്റെ ഭാര്യ കുഞ്ഞാത്തുട്ടിക്കും കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ മുക്കം കെ.എം.സി.ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബത്തിലെ മറ്റ് നാലുപേര്‍ ക്വാറന്റീനിലാണ്.