കോട്ടയം ജില്ലയിലെ 4 വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ്-4, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-3, തലയാഴം ഗ്രാമപഞ്ചായത്ത് വാര്‍ഡ്-1, ടി.വി പുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ്-10 എന്നിവയാണ് ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയില്‍ നിന്നും ജില്ലാ കളക്ടര്‍ ഒഴിവാക്കിയത്. നിലവില്‍ ജില്ലയില്‍ 22 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 53 കണ്ടെയന്‍മെന്റ് സോണുകളാണ് ഉള്ളത്.

