തിരുവനന്തപുരം കോവിഡിനെ ആയുര്‍വേദ ചികിത്സയിലൂടെ ഫലപ്രദമായി നേരിടാമെന്ന ചികിത്സാ തെളിവുകളുമായി ഒരു ആയുര്‍വേദ ഡോക്ടര്‍. മുന്‍ ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസറും വിതുര ആത്രേയ സെന്റര്‍ ഫോര്‍ ഇമ്മ്യൂണിറ്റിയുടെ ഡയറക്ടറുമായ ഡോക്ടര്‍ പി സ്കന്ദ സ്വാമി പിള്ളയാണ് കൊറോണ വൈറസ് ബാധ ഉണ്ടാകാതിരിക്കാനും, രോഗ ബാധ ഉണ്ടായവരിലും ആയുര്‍വേദ ചികിത്സ ശാന്തി നല്കുമെന്നു വെളിപ്പെടുത്തുന്നത്.
കോവിഡിന് സമ്പൂര്‍ണ്ണ ആയുര്‍വേദ ചികിത്സ സംബന്ധിച്ച് ആയുഷ് മന്ത്രാലയവും, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍), ബയോടെക്നോളജി വകുപ്പ്, സിഎസ്ഐആര്‍, ഡല്‍ഹി എയിംസ് എന്നിവയും സംയുക്തമായി നടത്തിയ ക്ലിനിക്കല്‍ ട്രയലുകളുടെ ഫലം വിജയകരമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടിയാണ് കേരളത്തില്‍ നിന്ന് ഡോ. പി സ്കന്ദ സ്വാമി പിള്ളയുടെ വെളിപ്പെടുത്തല്‍ കൂടി ഉണ്ടായിരിക്കുന്നത്.
കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമായി രോഗ ബാധിതരെന്നു മുന്‍കൂട്ടി പറയാതെ ചികിത്സ തേടിയെത്തിയ 18 ഓളം രോഗികള്‍ക്ക് നല്കിയ മരുന്നുകള്‍ ഫലപ്രാപ്തി കണ്ടെത്തിയതായും, രോഗികള്‍ക്ക് ആശ്വാസം നല്‍കിയതായും വെളിപ്പെടുത്തുന്ന ഡോക്ടര്‍, പരമ്പരാഗതമായി ആയുര്‍വേദ ചികിത്സയില്‍ കഠിനമായ പനിക്കും തലവേദനക്കും ഉപയോഗിക്കാറുള്ളതും, ആയുര്‍ ഡോക്ടര്‍മാര്‍ നിര്ദേശിക്കാറുള്ളതുമായ സുദര്‍ശനാ ചൂര്‍ണ്ണ ഗുളികയും, കാഞ്ചനാ ഗുല്ഗുലുവുമാണ്,രോഗികള്‍ക്ക് നല്‍കിയതെന്നും പറയുന്നു. വര്‍ഷങ്ങള്‍ നീണ്ട തന്റെ ആയുര്‍വേദ ചികിത്സാ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മരുന്നുകള്‍ ചികിത്സക്കായി ഉപയോഗപ്പെടുത്തിയത്.
ആയുര്‍വേദത്തില്‍ മാറാജ്വരങ്ങള്ക്കും തൊണ്ടവേദന ഉള്‍പ്പടെയുള്ള കഠിനമായ ജ്വരത്തിനുമാണ് സുദര്‍ശനാ ചൂര്‍ണ്ണ ഗുളിക ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളത്. കാഞ്ചനാ ഗുല്ഗുലുവാകട്ടെ അണുനാശിനിയാണ്. രോഗിക്കുള്ള അനുബന്ധവും വ്യത്യസ്തവുമായ ലക്ഷങ്ങള്‍ക്ക് മറ്റു മരുന്നുകളും ഡോ. പി സ്കന്ദ സ്വാമി പിള്ള നല്‍കിയിട്ടുണ്ട്.
താന്‍ രോഗികള്‍ക്ക് ചികിത്സ നടത്തിയ കേസുകളില്‍ കോവിഡ് പോസിറ്റീവ് ആയ രോഗികള്‍ ഉണ്ടായിരുന്ന വിവരം ഡോ. പി സ്കന്ദ സ്വാമി പിള്ള പിന്നീടാണ് തിരിച്ചറിയുന്നത്. അത് കൊണ്ട് തന്നെ താന്‍ കോവിഡിന് അല്ല ചികില്സിച്ചതെന്നും കഠിനമായ ജ്വരവും ജലദോഷവുമുള്ള രോഗികളെ
ആയുര്‍വേദ ശാസ്ത്ര സംഹിതയിലെ ജനപദ ധ്വമസനീയമെന്ന അധ്യായത്തിലും, ആയുവേദത്തിലെ തന്നെ ജ്വര ചികിത്സയില്‍ പറയും വിധവുമാണ് ചികിത്സനടത്തിയതെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു. ആധുനിക വൈദ്യ ശാസ്ത്രത്തില്‍ പറയുന്ന പോലെ ബാക്ടീരിയ, വൈറസുകള്‍ എന്ന പേരുകള്‍ക്ക് പകരമായി ആയുര്‍വേദത്തില്‍ സൂക്ഷ്മ ജീവികള്‍ എന്നാണു പറഞ്ഞിട്ടുള്ളത്. ഈ ജീവികള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ആയുവേദത്തിലെ ജനപദ ധ്വമസനീയത്തില് മരുന്നുകള്‍ പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം, ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവയുടെയും ഏഴിലമ്പാലത്തൊലി, കടുകുരോഹിണി,കിരിയാത്ത്, കഴഞ്ചിക്കുരു പരിപ്പ് എന്നിവ ചേര്‍ത്തുള്ള ആയുഷ്-64 എന്ന ഔഷധത്തിന്റെ ഫലശേഷി സംബന്ധിച്ച് ദേശീയതലത്തില്‍ നടത്തിയ പഠനം ആയുവേദ ചികിത്സയുടെ ഫലം ഗുണകരമാണെന്ന് തെളിയിച്ചിരിക്കുകയാണ്. യുജിസി മുന്‍ വൈസ് ചെയര്മാന് ഡോ.ഭൂഷണ് പട്വര്ധനയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍, പ്രതിരോധം, ചികില്‍സ, പോസ്റ്റ്കോവിഡ് ചികില്‍സ എന്നിവയ്ക്കാണ് ആയുവേദത്തിലെ ആയുഷ്-64 വിജയകമെന്നു ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്.
ലോകം കൊറോണ വൈറസ് പാന്‍ഡെമിക്കിനെതിരെ പോരാടുന്നത് തുടരുമ്പോള്‍, ഒരു സുപ്രധാന സംഭവമായിട്ടാണ് ആയുര്‍വേദത്തിലെ ക്ലിനിക്കല്‍ ട്രയലുകകളുടെ വിജയം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. കോവിഡ് രോഗികകളില്‍ ആയുര്‍വേദ ചികിത്സക്ക് വിധേയരായവരില്‍ അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആശ്വാവും ശാന്തിയും ലഭിക്കുന്നു എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാനുള്ള സാധ്യതക്കാണ് ഇതോടെ വഴി തുറന്നിരിക്കുന്നത്. ക്ലിനിക്കല്‍ ട്രയല്‍ നടത്തിയതില്‍ കോറിവല് ലൈഫ് സയന്‍സസിന്റെ ‘ഇമ്മ്യൂണോഫ്രീ’ എന്ന ആയുര്‍വേദ പ്രതിവിധിയുടെ സംയോജിത ചികിത്സയും ബയോജെറ്റിക്കയുടെ ‘റെജിന്മ്യൂണ്’ എന്ന ന്യൂട്രാസ്യൂട്ടിക്കലും മികച്ച ഫലങ്ങള്‍ കാണിക്കുന്നുവെന്നതാണ് ഇതില്‍ ശ്രദ്ധേയം.
https://www.facebook.com/skanthaswami.pillai/posts/763857120982386


