ആഗോള കൊവിഡ് രോഗികള്‍ 1,68,93,293 ആയി. 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലേറെ പേരെയാണ് വൈറസ് പിടികൂടിയത്. 6,63,465 പേരുടെ ജീവന് നഷ്ട്പ്പെട്ടു. 1,045,6,371 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ 44,98,343 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,52,320 പേര് മരിച്ചു. 21,85,894 പേര് രോഗമുക്തരായി. ബ്രസീലിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. 24,84,649 പേരാണ് ബ്രസീലില്‍ കൊവിഡ് പിടിയിലായിരിക്കുന്നത്. 88,634 പേരുടെ ജീവന് പൊലിഞ്ഞു. 17,21,560 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 15,32,135 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 34,224 പേര് മരണത്തിനു കീഴടങ്ങി. 9,88,770 പേരാണ് രാജ്യത്ത് രോഗമുക്തരായത്. റഷ്യയില്‍ 8,23,515 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം 13,504 ആയി.

