കോട്ടയത്തെ കോവിഡ് ക്ലസ്റ്ററുകളില്‍ ഒന്നായി പ്രഖ്യാപിച്ച ഏറ്റുമാനൂരില്‍ പോലീസ് നിയന്ത്രണങ്ങളും നടപടികളും കടുപ്പിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. അതിരമ്പുഴ റോഡ്, സെന്‍ട്രല്‍ ജംഗ്ഷന് തുടങ്ങിയ സ്ഥാലങ്ങളില്‍ പോലീസ് ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കണ്ടെയിന്മെന്റ് സോണുകളിലേക്കുള്ള പ്രവേശനത്തിനും അവിടെ നിന്ന് പുറത്തേക്കും കര്‍ശന നിയന്ത്രണങ്ങളോടെയാണ് യാത്ര അനുവദിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ 50 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സംയുക്ത പരിശോധനയാണ് മേഖലയില്‍ നടക്കുന്നത്. പൊതു സഥലങ്ങളില്‍ മാസ്ക് ധരിക്കാതെ നടന്ന പത്തോളം പേര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.

