പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ ആന്റിജന്‍ പരിശോധന രണ്ടാം ഘട്ടത്തിലേയ്ക്ക്. 269 പേരെയാണ് രണ്ടാം ഘട്ടത്തില്‍ പരിശോധിച്ചപ്പോള്‍ 20 പേരുടെ ഫലം പോസിറ്റീവായി. നേരത്തെ നെഗറ്റീവ് ആയ പലരുടേയും ഫലം ഇപ്പോള്‍ പോസിറ്റീവായിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 168 പേരാണ് പട്ടാമ്പി ക്ലസ്റ്ററില്‍ പോസിറ്റീവായത്. ശനിയാഴ്ച നടത്തിയ പരിശോധനയില്‍ 15 പേര്‍ക്കാണ് പോസിറ്റീവായത്. ഞായറാഴ്ച മണ്ണെങ്ങോട് സ്കൂളില്‍ നടന്ന ആന്റിജന്‍ ടെസ്റ്റില്‍ 175 പേരില്‍ എട്ട് പോരുടെ ഫലം പോസിറ്റീവായിരുന്നു. നേരത്തെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രോഗ ലക്ഷണങ്ങളുള്ളവര്‍, വോളണ്ടിയേഴ്സ്, ജന പ്രതിനിധികള്‍ എന്നിവര്‍ക്ക് ആ്ന്റിജന് പരിശോധന ക്യാമ്പില്‍ പങ്കെടുക്കാം.

