മൂവാറ്റുപുഴ: നിര്‍മല ഹയര്‍ സെക്കന്ററി സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ നാം (നിര്‍മല അലുംനി അസോസിയേഷന് മൂവാറ്റുപുഴ) ന്റെ ആഭിമുഖ്യത്തില്‍ നിര്‍മല സ്കൂളില്‍ വച്ച് ഈ മാസം 30 മുതല്‍ മെയ് മൂന്നു വരെ പഠന വൈകല്യ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. സംഘടനയുടെ അംഗങ്ങളായ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, സ്പെഷ്യല്‍ എജ്യൂക്കേറ്റേഴ്സ്, തെറാപ്പിസ്റ്റുകള്‍ നേതൃത്വം നല്‍കും.
കുട്ടികള്‍ക്ക് പാഠ്യഭാഗങ്ങള്‍ ശരിയായി വായിക്കാനും അപഗ്രഥിക്കാനും സാധിക്കാതെ വരുക, എഴുതുമ്പോള്‍ അക്ഷരങ്ങള്‍ തിരിഞ്ഞു പോകുക, ഗണിതത്തിലെ ആശയങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധിമുട്ട് ഇവയാണ് പഠന വൈകല്യത്തിന്റെ സൂചനകള്‍. കുട്ടികളുടെ പ്രശ്നങ്ങള്‍ വ്യക്തമായി പഠിച്ച് മുമ്പോട്ടുള്ള പഠന പരിശീലന പദ്ധതികള്‍ രൂപീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാമ്പിലൂടെ നല്‍കും. വിവിധ ആശുപത്രികളിലായി ദിവസങ്ങളോളം എടുത്ത് ചെയ്യേണ്ടുന്നതായ സ്പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷനുകള്‍ ഒരു കുടക്കീഴില് കൊണ്ടുവരുകയാണ് ക്യാമ്പില്‍ ലക്ഷ്യമിടുന്നത്.
ഈ മേഖലയിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നാം ന്റെ ആഭിമുഖ്യത്തില്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിനും തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി പുത്തന്‍കുളം, ക്യാമ്പിലേക്കുള്ള രജിസ്ട്രേഷന് തുടരുന്നതായി പ്രസിഡന്റ് അഡ്വ. ഒ.വി അനീഷ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. സാറ നന്ദന മാത്യൂ, ഡോ. നീലിമ സി.സി എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447031700