വളരെ ഉപയോഗ പ്രദമായമായ ഒരു എണ്ണയാണ് ആവണക്കെണ്ണ. ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു.മുടി കൊഴിച്ചില്‍ മാത്രമല്ല, ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കുള്ള ശേഷിയുള്ളവയാണിത്. ഇതുകൊണ്ടുതന്നെ ശിരോചര്‍മത്തിലെ അണുബാധകള്‍ തടയാനുമാകും. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ആവണക്കെണ്ണ. ഇതിലെ കെരാട്ടിന്‍ മുടി വരണ്ടുപറക്കാതെ മിനുക്കമുള്ളതായി സൂക്ഷിയ്ക്കുന്നു.ആവണക്കണ്ണ, എള്ളെണ്ണ എന്നിവ ചേര്‍ന്നാല്‍ ആന്റിഓക്സിഡന്റുകള്‍, പ്രോട്ടീന്‍ എന്നിവ മുടിയ്ക്കു ലഭിയ്ക്കും. ഇത് മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ്.

