തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്ബത് പേര് കണ്ണൂര്‍ ജില്ലക്കാരും മൂന്നു പേര് വീതം കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നുമാണ്. തൃശൂരില്‍ നിന്നുള്ള രണ്ടു പേര്‍ക്കും ഇടുക്കി വയനാട് ജില്ലകിളില്‍ ഓരോരുത്തര്‍ക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

