കോവിഡ്19 രൂക്ഷമാകുന്ന ഇന്ത്യ അപകടത്തിലെന്ന് ലാന്‍സെറ്റ് എഡിറ്റോറിയല്‍. സെപ്റ്റംബര്‍ 26 തീയതിയുള്ള ലാന്‍സെറ്റ് എഡിറ്റോറിയലിലാണ് ഇത്തരത്തിലൊരു നിഗമനം. ഭാരതത്തിന്റെ പ്രത്യേകതകളും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യമായി പൂള് ടെസ്റ്റിംഗ് ചെയ്ത രാജ്യമെന്ന മേല്‍വിലാസം നേടിയെടുത്തത്. ആഭ്യന്തര വാക്സിന് നിര്‍മ്മിക്കുവാനുള്ള ശ്രമങ്ങള്‍ എന്നിവയെ ലാന്‍സെറ്റ് പ്രകീര്‍ത്തിക്കുന്നു. എന്നാല്‍ രാജ്യം ഇതുവരെ കാണാത്ത വന്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ പോവുകയാണെന്ന് മുന്നറിയിപ്പ് എഡിറ്റോറിയലില്‍.
പൊതുജനാരോഗ്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ വീണ്ടും ഊന്നിപ്പറയുകയും അവ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ശുഷ്കാന്തി കാണിക്കുകയും ചെയ്യണമന്ന് നിര്‍ദ്ദേശം. ഐസിഎംആര്‍ ശുപാര്‍ശ ചെയ്ത ചില നടപടികളെയും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ ‘ചിലൊല്ത് ശരിയായി ചിലോല്ത് ശരിയായില്ല’ എന്നാണ് ഡോ. സുല്‍ഫി നൂഹ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്ന്.
ഡോ. സുല്‍ഫി നൂഹിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘കോവിഡ് -19’ ഇന്ത്യ അപകടത്തിലെന്ന് ‘ലാന്‍സെറ്റ്’ എഡിറ്റോറിയല്‍?
==============================
സെപ്റ്റംബര്‍ 26 തീയതിയുള്ള ലാന്‍സെറ്റ് എഡിറ്റോറിയലാണ് ഇങ്ങനെ പറയുന്നത്. സെപ്റ്റംബര്‍ 22 ലെ കണക്കുകള്‍ വിലയിരുത്തിയാണ് നിഗമനം. 5.6 ദശലക്ഷം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്.
ഭാരതത്തിന്റെ പ്രത്യേകതകളും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ രീതിയിലുള്ള രോഗവ്യാപനം, നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വലിയ അന്തരം ഇവയെല്ലാം എഡിറ്റോറിയല്‍ പരാമര്‍ശിക്കുന്നു. ആദ്യം ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെയും, സ്പെഷ്യലിസ്റ്റുകള്‍ക്ക് ട്രെയിനിങ് നല്‍കുന്നതിന് നടപടികളെടുത്തത്തും. വെന്റിലേറ്റര്‍ പോലെയുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത് നടപടികള്‍ സ്വീകരിച്ചത്.
ടെസ്റ്റിംഗ് നമ്പറുകള്‍ കൂട്ടാനുള്ള ശ്രമം. ആദ്യമായി പൂള് ടെസ്റ്റിംഗ് ചെയ്ത രാജ്യമെന്ന മേല്‍വിലാസം നേടിയെടുത്തത്. ആഭ്യന്തര വാക്സിന് നിര്‍മ്മിക്കുവാനുള്ള ശ്രമങ്ങള്‍ എന്നിവയെ ലാന്‍സെറ്റ് പ്രകീര്‍ത്തിക്കുന്നു. എന്നാല്‍ രാജ്യം ഇതുവരെ കാണാത്ത വന്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ പോവുകയാണെന്ന് മുന്നറിയിപ്പ് എഡിറ്റോറിയലില്‍.
പട്ടിണിയും തൊഴില്‍ നഷ്ടവും ഏറ്റവും കഠിനമായി ബാധിച്ച രാജ്യമാണ് ഭാരതം.
ജിഡിപിയില്‍ ഉണ്ടായ വന്‍വീഴ്ച.
നഗര ഗ്രാമ പ്രദേശങ്ങളിലെ ചികിത്സ സൗകര്യങ്ങളിലുള്ള വ്യത്യാസം.
ഓക്സിജന്‍ മുതല്‍ വെന്റിലേറ്റര്‍ വരെയുള്ള ഉപകരണങ്ങളുടെ കടുത്ത ക്ഷാമം.
അതിവേഗം വളരുന്ന കേസുകളുടെ എണ്ണം എന്നിവ എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിന് ഏറ്റവും അടിസ്ഥാനമായ ഘടകം അമിതമായ ആത്മവിശ്വാസംമത്രേ.
പൊതുജനാരോഗ്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ വീണ്ടും ഊന്നിപ്പറയുകയും അവ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ശുഷ്കാന്തി കാണിക്കുകയും ചെയ്യണമന്ന് നിര്‍ദ്ദേശം.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി വിവിധ മാധ്യമ വിഭാഗ മേധാവികളോട് നെഗറ്റീവ് വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് തടയാന്‍ സഹായം വേണമെന്ന അഭ്യര്‍ത്ഥന ലാന്‍സെറ്റ് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഐസിഎംആര്‍ പോലെയുള്ള ശാസ്ത്ര സ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി ഓഗസ്റ്റ് 15 ന് മുന്‍പ് വാക്സിന് വേണമെന്ന് നിര്‍ബന്ധം പിടിച്ചത്. ക്ലോറോക്വിന്, തെളിവുകള്‍ ലഭ്യമാകുന്നതിന് മുന്‍പ് ഐസിഎംആര്‍ ശുപാര്‍ശ ചെയ്ത നടപടി എന്നിവ എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.
‘എഡിറ്റോറിയല്‍ പറഞ്ഞതില്‍ ചിലൊല്ത് ശരിയായി ചിലോല്ത് ശരിയായില്ല’.
എന്നാല്‍ ഒരു കാര്യം ഉറപ്പ്.
നമുക്ക് ഇനിയും ധാരാളം സഞ്ചരിക്കാനുണ്ട്.
അന്തിമ വിജയത്തിന് മുന്‍പ്.
ഡോ സുല്‍ഫി നൂഹു.


