തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സുമാര്‍ വീണ്ടും സമരത്തിലേയ്ക്ക്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജൂലൈ 19-ന് നെഴ്സുമാര്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തും. അടിസ്ഥാന ശമ്പളം നാല്‍പ്പതിനായിരം രൂപയാക്കണമെന്ന് ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ലോങ് മാര്‍ച്ച് നടത്തുമെന്നും നെഴ്സ്മാരുടെ സംഘടന അറിയിച്ചു. നവംബറില്‍ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നഴ്സുമാര്‍ ലോങ് മാര്‍ച്ച് സംഘടിപ്പിക്കും.