കൊവിഡിനുള്ള അടിയന്തര മരുന്നുകളുടെ ലിസ്റ്റില്‍ കൊവാക്സിനെ ഉള്‍പ്പെടുത്തില്ല. അന്തിമഘട്ട പരിശോധനയ്ക്ക് സമര്‍പ്പിച്ച രേഖകള്‍ അപൂര്‍ണമാണെന്ന് വിലയിരുത്തിയ സാഹചര്യത്തില്‍ ആണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.
തുടര്‍ നടപടിയുടെ ഭാഗമായി മതിയായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ലോകാരോഗ്യ സംഘടന ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. മതിയായ വിവരങ്ങള്‍ ഇനിയും കമ്പനി നല്‍കിയിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി. 90 ശതമാനം വിവരങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയത്.
ഗുണനിലവാരം ഉറപ്പു വരുത്തിയാല്‍ അടിയന്തര ഉപയോഗ മരുന്നുകളുടെ ലിസ്റ്റില്‍പെടുത്തും. നിലവില്‍ 11 രാജ്യങ്ങള്‍ കൊവാക്സിനെ അംഗീകരിച്ചിട്ടുണ്ട്. കൊവാക്സിന് മരുന്ന് ഉത്പാദിക്കാന്‍ 11 രാജ്യങ്ങള്‍ കൂടി താത്പര്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്.


