കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ വില ഭാരത് ബയോ ടെക് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിനു 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 നിരക്കിലുമാണ് വാക്സിന് ലഭ്യമാകുക.
5 മുതല്‍ 20 ഡോളര്‍ വരെയാണ് കയറ്റു മതി നിരക്ക്. മറ്റൊരു വാക്സിനായ കൊവിഷീല്‍ഡിന്റ ഇരട്ടിയോളം വിലക്കാണ് കൊവാക്സിന് പൊതു വിപണിയില്‍ എത്തുന്നത്. കൊവിഷീല്‍ഡിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ന്ന വില ഈടാക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ്, കോവക്സിനു അതിന്റെ ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഷീല്‍ഡ് വാക്സിന് സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കാവും വാക്സിന് നല്‍കുക. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് വാക്സിന് നല്‍കും. വാര്‍ത്താ കുറിപ്പിലൂടെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കാര്യം അറിയിച്ചത്.


