വടകര എം പി കെ. മുരളീധരന് കോവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്താന്‍ കളക്ടര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം വിവാഹിതനായ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരി ച്ചിരുന്നു. ഈ ചടങ്ങില്‍ കെ. മുരളീധരന് എംപി പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് കെ. മുരളീധരനും അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചത്. കെ. മുരളീധരന് എംപി ഇപ്പോള്‍ നിരീക്ഷണത്തിലാണ്.