കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പിജി ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗൈനക്കോളജി, പാതോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാവാം രോഗം ബാധിച്ചത് എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം രണ്ട് ഗര്‍ഭിണികളടക്കം അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മെഡിക്കല്‍ കോളേജിലെ നിരവധി ഡോക്ടര്‍മാര്‍ ഇതിനോടകം നിരിക്ഷണത്തിലാണ്.

