എറണാകുളം ജില്ലയില്‍ ഇന്ന് 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശിനിക്കും, ഇവരുടെ അടുത്ത ബന്ധുവായ 44 വയസ്സുകാരനും, ജൂണ്‍ 19 ന് ഹൈദരാബാദ്-കൊച്ചി വിമാനത്തിലെത്തിയ 56 വയസ്സുള്ള ഐക്കാരനാട് സ്വദേശിനിക്കും, അതേ വിമാനത്തിലെത്തിയ ഇവരുടെ ബന്ധുവായ 4 വയസ്സുള്ള കുട്ടിക്കും, ജൂണ്‍ 13 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശിക്കും, ജൂണ്‍ 18 ന് ഡല്‍ഹി – കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള മൂവാറ്റുപുഴ സ്വദേശിക്കും, ജൂണ്‍ 18 ന് ഡല്‍ഹി കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശിക്കും, ജൂണ്‍ 19 ന് മസ്കറ്റ് -കണ്ണൂര്‍ വിമാനത്തിലെത്തിയ 54 വയസ്സുള്ള കോതമംഗലം സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
• ഇന്നലെ രോഗം സ്ഥിരീകരിച്ച മലയാറ്റൂര്‍ സ്വദേശിയുടെയും, ഇദ്ദേഹത്തിന്റെ ഭാര്യയായ ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്ത്തകയുടെയുടെയും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കികൊണ്ടിരിക്കുന്നു. ആരോഗ്യകേന്ദ്രത്തില്‍ കുത്തിവെയ്പിന് വന്നിട്ടുള്ള 72 കുട്ടികളെയും, ഈ കുട്ടികളുടെ 72 രക്ഷിതാക്കളേയും, ആരോഗ്യകേന്ദ്രത്തിലെ 21 പേരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.കൂടാതെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഇതേവരെ 49 പേരെ ചേര്‍ത്തിട്ടുണ്ട്. ആരോഗ്യകേന്ദ്രം അണുവിമുക്തമാക്കുകയും , നിരീക്ഷണത്തിലാക്കിയിട്ടുള്ളവരുടെ സ്രവപരിശോധന പുരോഗമിക്കുകയുമാണ്. ഈ പശ്ചാത്തലത്തില്‍ ശ്രീ മൂലനഗരം പഞ്ചായത്തിലെ 1, 7, 9, 10 , 11, 12 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തിലെ വാര്‍ഡ് 15 ഉം കണ്ടയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു
• ഇന്ന് 4 പേര് രോഗമുക്തി നേടി. മെയ് 26 ന് രോഗം സ്ഥിരീകരിച്ച് ഐ എന്‍ എച്ച് എസ് സജ്ജീവനിയില്‍ ചികിത്സയിലുണ്ടായിരുന്ന രാജസ്ഥാന് സ്വദേശിയായ നാവികന്, ജൂണ്‍ 13ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പശ്ചിമ ബംഗാള്‍ സ്വദേശി, ജൂണ്‍ 16ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള കുന്നുകര സ്വദേശി, ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച 37 വയസ്സുള്ള ബീഹാര്‍ സ്വദേശി എന്നിവര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് 813 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 791 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12963 ആണ്. ഇതില്‍ 11154 പേര് വീടുകളിലും, 420 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1389 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 28 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 20 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 188 ആണ്. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 139 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 135 ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 3 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികിത്സയിലുണ്ട്.
• ഇന്ന് ജില്ലയില്‍ നിന്നും 162 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 175 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 8 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 284 ഫലങ്ങളാണ് ലഭിക്കാനുള്ളത്.


