കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ ജാഗ്രത മാര്‍ഗനിര്‍ദേശം കേന്ദ്രം ഉടന്‍ പുറത്തിറക്കിയേക്കും. ആള്‍ക്കൂട്ട നിയന്ത്രണം കൊണ്ടുവന്നേക്കും. മാസ്ക് നിര്‍ബന്ധമാക്കാനും സാധ്യതയുണ്ട്. രാജ്യാന്തര വിമാന യാത്രക്കാര്‍ക്കായി പുതുക്കിയ മാര്‍ഗരേഖ നാളെ മുതല്‍ പ്രാബല്യത്തില്‍.
ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് ആള്‍ക്കൂട്ട നിയന്ത്രണങ്ങളും, മാസ്ക് നിര്ബന്ധമാക്കുന്നതാവും കേന്ദ്രം പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്ന മാര്‍ഗ നിര്‍ദേശം. ഒരാഴ്ച സാഹചര്യം നിരീക്ഷിച്ചാകും തുടര്‍നടപടി. കരുതല്‍ വാക്സിനേഷന് വേഗത്തില്‍ ആക്കാനും നടപടി ഉണ്ടാകും. വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ കൊവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കും.
കോവാക്സിനും, കോവോവാക്സിനും കരുതല്‍ ഡോസായി നല്കാന് ഭാരത് ബയോട്ടെക്കും, സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡിസിജിഐക്ക് നല്കിയ അപേക്ഷയില്‍ ഉടന്‍ തീരുമാനമാകും.


