കുട്ടികളും കൊവിഡ് വാഹകരായേക്കാം. 12 വയസിനും അതിനു മുകളിലുമുള്ള കുട്ടികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
മുതിര്‍ന്നവരെപ്പോലെ കുട്ടികളും കോവിഡ് രോഗവാഹകരാകുന്ന സാഹചര്യമുണ്ട്. ആറു മുതല്‍ പതിനൊന്ന് വയസുവരെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ട സാഹചര്യമേതെന്ന് രക്ഷിതാക്കള്‍ നിശ്ചയിക്കണം. അഞ്ച് വയസിന് താഴെയുള്ളവര്‍ സാധാരണ ഇടപെടലുകളില്‍ മാസ്ക് ഉപയോഗിക്കേണ്ടതില്ലെന്നും മാര്‍ഗനിര്‍ദേശം
ലോകാരോഗ്യ സംഘടനയും യുനിസെഫും സംയുക്തമായാണ് കുട്ടികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാവണം പരിഗണന കൊടുക്കേണ്ടതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, ലോകത്ത് ഇതുവരെ കൊവിഡ് മൂലമുള്ള മരണം എട്ട് ലക്ഷം കടന്നു. 33 ലക്ഷത്തിലധികമാണ് കൊവിഡ് ബാധിതരായിട്ടുള്ളത്.


