ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കവിഞ്ഞു. 52,96,944 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 3,39,362 പേര് ഇതിനകം മരിച്ചു. ഇതുവരെ 21,49,571 പേര്‍ക്ക് മാത്രമാണ് രോഗമുക്തി നേടാനായത്. വെള്ളിയാഴ്ച മാത്രം ലോകമാകമാനം 5000ത്തിലധികം പേരാണ് മരിച്ചത്. അമേരിക്ക കൊവിഡ് ബാധയില്‍ ഇല്ലാതായിത്തീരുന്ന കാഴ്ച്ചയാണ് കാണാവുന്നത്. അമേരിക്കയുടെ മൊത്തം ജനസംഖ്യയില്‍ പകുതിയിലധികവും കൊവിഡിന്റെ പിടിയിലാണ്. 16.44 ലക്ഷമാണ് അമേരിക്കയിലെ കൊവിഡ് ബാധിതരുടെ കണക്ക്. 23,164 പേര്‍ക്കാണ് ഇവിടെ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 16,44,061 ആയി ഉയര്‍ന്നു. 97,608 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,96,880 പേരാണ് രാജ്യത്ത് രോഗമുക്തി നേടി.
യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം ബ്രസീലാണ്. ബ്രസീലില്‍ 3.31ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ബ്രസിലിലെ കൊവിഡ് മരണസംഖ്യ 966 ആയിരുന്നു. റഷ്യയില്‍ 3.31 ലക്ഷം ആണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് വളരെ കുറവാണ്. 3249 പേരാണ് റഷ്യയില്‍ കോവിഡ് ബാധിതരായി മരിച്ചത്.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇപ്രകാരമാണ്. റഷ്യ-3,26,448, ബ്രസീല്‍-3,30,890, സ്പെയിന്-2,81,904, ഫ്രാന്‍സ്-1,82,219, ജര്‍മനി- 1,79,713, തുര്‍ക്കി – 1,54,500, ഇറാന് – 1,31,652, പെറു – 1,11,698, കാനഡ – 82,420 എ്ന്നിങ്ങനെയാണ്. വിവിധ രാജ്യങ്ങളിലെ കൊവിഡ് മരണസംഖ്യ റഷ്യ-3,249, ബ്രസീല്‍-21,048, സ്പെയിന്-28,628, ഫ്രാന്‍സ്-28,289, ജര്‍മനി- 8,352 ,തുര്‍ക്കി – 4,276, ഇറാന് – 7,300, പെറു – 3,244, കാനഡ -6,245 ഇപ്രകാരമാണ്.


