ഏതു പ്രായത്തിലുളളവര്‍ക്കും എല്ലായ്പോഴും കഴിക്കാവുന്ന ഫലമാണ് ഈന്തപ്പഴം. ഈന്തപ്പ ഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തും. ക്ഷീണം മറികടക്കാന്‍ സഹായിക്കും. ഈന്ത പ്പഴം കഴിച്ച് അര മണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലളള ഊര്‍ജം നമ്മുടെ ശരീരത്തിനു ലഭിക്കുന്നു. കുട്ടികളിലെ വിളര്‍ച്ചയ്ക്കുള്ള പരിഹാരമാണ് ഈന്തപ്പഴം. ഹീമോഗ്ലോബിന്റെ തോതു കുറയുമ്പോഴാണ് വിളര്‍ച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. ഈന്തപ്പഴത്തില്‍ ഇരുമ്പ് ധാരാളമുള്ളതിനാല്‍ ഇത് വിളര്‍ച്ചയെ തടയുന്നു. എനര്‍ജി ബൂസ്റ്ററാണ് ഈന്തപ്പഴം.
സ്വാഭാവിക പഞ്ചസാരകളായ ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നിവ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. അതിനാല്‍ ഈന്തപ്പഴം പതിവായി കഴിച്ചാല്‍ ക്ഷീണം മറികടക്കാം. പ്രതിരോധ ശക്തി കൂട്ടും പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഈന്തപ്പഴത്തിലുളള മഗ്നീഷ്യം ബിപി കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.


