കോട്ടയം മെഡിക്കല്‍ കോളേജില്‍ അഞ്ച് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനോക്കോ ളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് ഗര്‍ഭിണികളാണ്. വാര്‍ഡുകളിലുണ്ടായിരുന്ന മറ്റു മുഴുവന്‍ രോഗികളേക്കും മാറ്റി പാര്‍പ്പിക്കുകയും വാര്‍ഡ് അടയ്ക്കുകയും ചെയ്തു. നിലവില്‍ മെഡിക്കല്‍ കോളേജിലെ 16 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലായ ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പെട്ടിക ഇന്ന് തയ്യാറാക്കും.

