മൂവാറ്റുപുഴ: മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാഅത്ത് ഒരുക്കുന്ന അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്-2018 ഈമാസം 26ന് സെന്‍ട്രല്‍ ജുമാമസ്ജിദ് അങ്കണത്തിലെ പുതിയ ഓഡിറ്റോറിയത്തില്‍ നടക്കും.
രാവിലെ 8.30-മുതല്‍ ആരംഭിക്കുന്ന ക്യാമ്പ് എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് കെ.കെ.ബഷീര്‍ അധ്യക്ഷത വഹിക്കും. മഹല്ല് ചീഫ് ഇമാം അല്‍ ഹാഫിസ് ഇഅ്ജാസുല്‍ കൗസരി സ്വാഗതം പറയും, അസിസ്റ്റന്റ് ഇമാം ഫസ്ലുദ്ദീന്‍ മൗലവി ഖിറാഅത്ത് നിര്‍വ്വഹിക്കും.
നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.എ.സഹീര്‍, കൗണ്‍സിലര്‍മാരായ പി.വൈ.നൂറുദ്ദീന്‍, സി.എം.ഷുക്കൂര്‍, അബ്ദുല്‍ സലാം പി.വി.എം, അബ്ദുല്‍ കരീം എന്നിവര്‍സംസാരിക്കും. മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, അങ്കമാലി ലിറ്റിഫ്ളവര്‍ ആശുപത്രി, മൂവാറ്റുപുഴ എം.സി.എസ്.ആശുപത്രി, പെരുമറ്റം അന്നൂര്‍ ദന്തല്‍ കോളേജ്, പേഴയ്ക്കാപ്പിള്ളി മൗര്യ ആയുര്‍വ്വേദ ആശുപത്രി, മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രി എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.