മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നിപ ബാധയെന്ന് സംശയിക്കുന്ന 15 വയസുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തിരുന്നു. കുട്ടിയുടെ മാതാവ്, പിതാവ്, അമ്മാവൻ എന്നിവർ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്.
അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു. ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയാണ് കുട്ടി. മൗലാന ആശുപത്രിയിൽ ആദ്യം കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നത്. മ


