ഇന്ത്യയില്‍ ഒരു ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 14,516 പേര്‍ക്ക്. ദിനംപ്രതി 24 മണിക്കൂരില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. 3,95,048 പേര്‍ക്കാണ് നിലവില്‍ രാജ്യത്ത് കൊവിഡ്ബാധയുള്ളത്.
1,68,269 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,13,830 പേര് രോഗമുക്തരായി. 375 മരണം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,948 ആയി. മഹാരാഷ്ട്രയില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നേ കാല് ലക്ഷത്തിനടുത്തെത്തി. 5,893 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
തമിഴ്നാട്ടില്‍ 54,449 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 666 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 53,116 ആയി. 2,035 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഗുജറാത്തില്‍ 26,141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിപ്പോള്‍ 1,618 പേര് മരണത്തിന് കീഴടങ്ങി.


