താമരശ്ശേരിയില്‍ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കര്‍ണാടക സ്വദേശിനിയായ വനിതാ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടക സ്വദേശിയായ ഡോക്ടര്‍ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
കര്‍ണാടകയിലേക്ക് തിരികെ പോയിട്ട് വന്ന ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുക യായിരുന്നു. ഇതേതുടര്‍ന്ന് ആശുപത്രിയിലെ ആറ് ജീവനക്കാരും ഡോക്ടറുടെ അടുത്ത് പരിശോ ധനക്കെത്തിയ നാല് ഗര്‍ഭിണികളും ഉള്‍പ്പെടെ പത്ത് പേരെ ക്വാറന്റീനിലാ ക്കിയിട്ടുണ്ട്. ഡോ ക്ടറുടെ ഡ്രൈവറുടേതുള്‍പ്പെടെ ഏഴു പേരുടെ സാമ്പിള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. താമരശ്ശേരിയില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.