സെപ്റ്റംബര്‍ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്സിന് ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടികള്‍ക്ക് വാക്സിന് എടുക്കുന്നതില്‍ കേരളം സജ്ജം. കേന്ദ്ര തീരുമാനം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പരമാവധി പരിശോധനകളിലുടെ രോഗബാധിതരെ കണ്ടെത്തുന്നത് കൊണ്ടാണ് സംസ്ഥാനത്ത് ടി.പി.ആര് ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത്. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആരോഗ്യ മന്ത്രി പ്രശംസിച്ചിട്ടില്ലെന്ന ബി.ജെ.പിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നല്കാന് കേരളം സജ്ജമാണ് . സര്‍ക്കാര്‍ മേഖലയില്‍ പോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ അവ്യക്തതകള്‍ ഉണ്ടെങ്കില്‍ അത് നീക്കും. ഇതര ചികിത്സകള്‍ക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ മേഖലയില്‍ പണം ഈടാക്കുന്നുണ്ടായിരുന്നു.


