മൂവാറ്റുപുഴ: മികച്ച ഗൈനക്കോളജിസ്റ്റായി പേരെടുത്ത ഡോ. സുമംഗല ദേവി സര്‍വീസില്‍ നിന്നും വിരമിച്ച ശേഷവും സേവന രംഗത്ത് സജീവം, മൂന്നു തലമുറയുടെ പ്രസവം എടുത്ത അപൂര്വ്വഖ്യാതിയുള്ള ഡോക്ടര്‍ അരനൂറ്റാണ്ടു കാലമായി മൂവാറ്റുപുഴയില്‍ തന്നെയാണ് സേവനം അനുഷ്ഠിച്ചിരുന്നത്. മൂവാറ്റുപുഴയില്‍ ഒരു വീട്ടിലെ ഒരാളുടെ എങ്കിലും പ്രസവം എടുത്ത ഡോക്ടര്‍ എന്ന ഖ്യാതിയും സുമംഗല ദേവിക്ക് സ്വന്തം. 30 മാസത്തെ സര്‍വ്വീസ് ബാക്കി നില്‍ക്കേ വീ.ആര്.എസ് എടുത്താണ് ഡോ. സുമംഗല ദേവി സര്‍വീസില്‍ നിന്ന് വിരമിച്ചത്.
40,000 ന് മുകളില്‍ പ്രസവങ്ങള്‍: മികച്ച സേവനം കാഴ്ചവച്ച് 40,000 ന് മുകളില്‍ പ്രസവങ്ങള്‍ക്ക് നേതൃത്വം നല്കിയ ഡോ. സുമംഗല ദേവിയെ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് പിപി എല്‍ദോസ് ആദരിച്ചു. ആശുപത്രി ചെയര്മാന് പി.എം ഇസ്മായില്‍, സെക്രട്ടറി എം.എ സഹീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അരനൂറ്റാണ്ടു കാലമായി മൂവാറ്റുപുഴയില്‍ സേവനം അനുഷ്ഠിക്കുന്ന ഡോ. സുമംഗല ദേവി ദിനംപ്രതി ശരാശരി ആറ് പ്രസവങ്ങള്‍, മൂന്ന് സര്‍ജറികള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കിയിരുന്നു. നിര്‍ദ്ദനരും നിലാലംഹരുമായ ആയിരങ്ങള്‍ക്ക് ആശ്വസമായിരുന്നു ഡോക്ടറെന്നും.
സര്‍വ്വീസ്: 1970 ല്‍ എംബിബിഎസ് പാസായി 73 ല്‍ തന്നെ തന്റെ ചെറുപ്രായത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്തി. 25 വര്‍ഷത്തിലധികം മൂവാറ്റുപുഴ താലൂക് ആശുപത്രിയില്‍ അനുഷ്ടിച്ച് വരികയായിരുന്ന ഡോ. സുമംഗല വീ.ആര്.എസ് എടുത്ത് സര്‍വീസില്‍ നിന്ന് പിരിയുകയായിരുന്നു. നഗരത്തിലെ നെടുംചാലില്‍ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു പിന്നീട് 20 വര്‍ഷം. നിലവില്‍ എം.സി.എസ് ആശുപത്രിയില്‍ ചീഫ് കണ്‍സല്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിക്കുന്നു.
കുടുംബം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന നീലകണ്ടന് നായരാണ് ഭര്‍ത്താവ്. മൂന്ന് മക്കളും അമ്മയുടെ പാത പിന്തുടര്ന്ന് ഡോക്ടറായി സേവനം അനുഷ്ടിക്കുകയാണ്. മൂത്ത മകന് ഡോ. അരുണ്‍ കാനഡയില്‍ റിസേര്‍ച്ചറാണ്. രണ്ടാമത്തെ മകന് ഡോ. അനീഷ് അമ്മയുടെ പാതയില്‍ പോണ്ടിച്ചേരി മെഡിക്കല്‍ കോളജില്‍ ഗൈനക്ക് വിഭാഗം മേധാവി. മൂന്നാമത്തെ മകള്‍ ഡോ. അമ്പിളി കാനഡയില്‍ ദന്തരോഗ വിഭാഗം മേധാവിയാണ്.