തമിഴ്നാട്ടില്‍ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ. പി അന്‍പഴകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മണപ്പക്കത്തെ സ്വകാര്യ ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലാണ് ഇദ്ദേഹം.
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മന്ത്രി വടക്കന്‍ ചെന്നൈയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിച്ചിരുന്നു. ബുധനാഴ്ച റിപ്പോണ്‍ കെട്ടിടത്തില്‍ നടന്ന കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ മന്ത്രി കെപി അന്പഴകന് പങ്കെടുത്തിരുന്നു. മന്ത്രിമാരായ എസ്പി വെലുമണി, ഡി ജയകുമാര്‍, ആര് കാമരാജ്, സി വിജയഭാസ്ക്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.


