മൂവാറ്റുപുഴ: കൊച്ചിന് റിഫൈനറിയുടെ സാമ്പത്തികസഹായത്തോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പുതുക്കിപ്പണിത അത്യാഹിത ബ്ലോക്കിന്റെന് ഉദ്ഘാടനം നിയുക്ത എം.എല്‍.എ. മാത്യു കുഴല്നാടന് നിര്‍വഹിച്ചു. നഗരസഭാ ചെയര്മാന് പി.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു
ബ്ലോക്ക് നോട് അനുബന്ധിച്ച് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനായി ഭാരത് പെട്രോളിയം കോര്പ്പറേഷന് കൊച്ചി റിഫൈനറി 2666301 രൂപ അനുവദിച്ചിരുന്നു. 2020 നവംബറിലാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. അഞ്ചു മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ആയെന്ന് നഗരസഭാ ചെയര്മാന് പി. പി.എല്‍ദോസ് വ്യക്തമാക്കി. വര്‍ഷങ്ങള്‍ പഴക്കമുണ്ടായിരുന്നു കെട്ടിടത്തിലാണ് അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. റോഡ് അപകടങ്ങളില്‍ അടക്കം പരിക്കേല്‍ക്കുന്ന വരെ ആദ്യമെത്തിക്കുന്നത് ജനറല്‍ ആശുപത്രിയിലാണ്.
അസൗകര്യങ്ങള്‍ക്കു നടുവില്‍ ആയിരുന്നു അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം. കെട്ടിടം അറ്റകുറ്റപ്പണി നടത്തി മികച്ച സൗകര്യങ്ങള്‍ ഓടെയാണ് പുതിയ ബ്ലോക്ക് തുറന്നിരിക്കുന്നത്. നേരത്തെ മാറ്റി സ്ഥാപിച്ച അത്യാഹിതവിഭാഗം ഇന്നുമുതല്‍ ഇവിടേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കും. ഈ ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. നിലവില്‍ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്നിടത്ത് പനി വാര്‍ഡ് തുറക്കും. ഉദ്ഘാടന ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി. എം.അബ്ദുല്‍ സലാം, അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, ആശുപത്രി സൂപ്രണ്ട് ഡോ. ആശാ വിജയന്. ആര്. എം. ഒ. ഡോ. ധന്യ, ഡോ. ഷാജി, ലേ സെക്രട്ടറി ഷിബി, നഴ്സിങ് സൂപ്രണ്ട് സുജാത തുടങ്ങിയവര്‍ സംബന്ധിച്ചു.


