കൊച്ചി: ഓക്സിജന്‍ വിലവര്‍ദ്ധനവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്വകാര്യ ആശുപത്രി അധികൃതര്‍. വില വര്‍ധന ആശുപത്രികളുടെ നടത്തിപ്പിനെ സാരമായി ബാധിക്കും എന്ന് ആശുപത്രി മാനേജ്മെൻ്റ ഹൈക്കോടതിയില്‍ അറിയിച്ചു. ചികിത്സാ നിരക്ക് ഏകീകരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ഓക്സിജനും ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇതിൻ്റെ പേരിൽ രോഗികളില്‍ നിന്നും കൂടിയ തുക ഈടാക്കാന്‍ ആകില്ലെന്നും അത് ആശുപത്രികളെ കൂടുതൽ പ്രതിസന്ധിയിൽ ആകിയിരിക്കുക ആണെന്നും ഉടമകൾ അറിയിച്ചു.
വിലവര്‍ധനവില്‍ അടിയന്തര ഇടപെടൽ ഉണ്ടാകണം എന്നായിരുന്നു മാനേജ്മെൻ്ററുകളുടെ ആവശ്യം. കേസില്‍ ഓക്സിജന്‍ വിതരണ കമ്പനിയായ ഇന്‍ ഓക്സിന് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. വിലവര്‍ധിപ്പിച്ച നടപടിയില്‍ യോജിപ്പില്ല എന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്.


