പാലക്കാട്: അച്ചടക്ക് നടപടിയ്ക്ക് വിധേയയായ ഡോ ജസ്നിയുടെ സസ്പെന്ഷന് പിന്‍വലിച്ചു. വിശദീകരണം കൊടുത്തതിനെ തുടര്‍ന്നാണ് സസ്പെന്ഷന് പിന്‍വലിച്ചത്. പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ തന്നെയാണ് പുനര്‍നിയമനം.
ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപികള്‍ തുടങ്ങിയതില്‍ പ്രതിഷേധിച്ച് ഡോ ജസ്നി ജോലിയില്‍ നിന്ന് വിട്ട് നിന്നിരുന്നു. തുടര്‍ന്നാണ് സസ്പെന്‍ഷനിലായത്.
ജസ്നിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം സമരം പിന്‍വലിക്കുകയായിരുന്നു.


