കോട്ടയം: സര്‍ക്കാര്‍ ആശുപത്രി പരിസരങ്ങളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നഡടപടിയെടുക്കുമെന്ന് മന്ത്രി വാണാജോര്ജ്. ഡിഎച്ച്എസിലെ ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്താവുന്നതാണ്. എന്നാല്‍ ആശുപത്രിയുടെ സമീപത്തുവെച്ച് നടത്താന്‍ പാടുള്ളതല്ല. അത്തരത്തില്‍ പരിശോധന നടത്തുന്നവര്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. കാഞ്ഞിരപ്പിള്ളി ജനറല്‍ ആശുപത്രിയുടെ പരിസരത്ത് ഇത്തരത്തില്‍ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് നിയമ പ്രകാരം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
കുടുംബാരോഗ്യ കേന്ദ്രത്തിന് ശിലാസ്ഥാപനം നടത്തുന്നതിനിടെ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സലുള്ള രോഗിയും കൂട്ടുനില്‍ക്കുന്നവരും ഡോക്ടറെ വീട്ടില്‍ ചെന്ന് കണ്ട് സര്‍ജറിക്കും മറ്റും തിയതി എടുക്കുന്ന പ്രവണത നിര്‍ത്തണം. ഇത്തരം പ്രവര്‍ത്തികളെ ഗൗരവപരമായി കാണേണ്ടതുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.


