ന്യൂഡല്‍ഹി: ബക്രീദിന് ലോക്ക്ഡൗണില്‍ ഇളവ് നൽകിയതിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. ബക്രീദിന് ഇളവ് നല്‍കും, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ ഇതാണ് സംസ്ഥാനത്തെ രീതിയെന്നാണ് വി. മുരളീധരന് പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ രീതി ശരിയല്ല. സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും വി. മുരളീധരന് പറഞ്ഞു.
പ്രതിഷേധിക്കുന്നവര്‍ക്ക് സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് നൽകും പ്രതികരിക്കാത്തവർക്ക് ഇളവില്ല എന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മുരളീധരന് ആരോപിച്ചു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂണിയര്‍ ഡോക്ടറുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചുകൊണ്ടാണ് കോവിഡിനെ നേരിട്ടുകൊണ്ടിരുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു.


